Thursday, February 21, 2019

ഭ്രാന്തൻ

ഗെയ്റ്റ് തുറന്നുതന്നപ്പോൾ
സെക്യൂരിറ്റിയായി......
അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി
വഴികാട്ടിയായി.......
കാര്യങ്ങൾ അന്വേഷിക്കാൻ
സുഹൃത്തായി.....
ഡോക്ടറെ കാണാൻ മുറിയിൽ കയറിയപ്പോൾ
ഡോക്ടറായി.....
വേറെ വസ്ത്രം ധരിച്ച് വന്നവർ അയാളെ പിടിച്ചുകൊണ്ടുപോയപ്പോൾ......
................ആയി........

Saturday, February 2, 2019

പരാജയങ്ങൾ


കുഞ്ഞുനാളിൽ പുറത്തിറങ്ങിയപ്പോൾ
ചിരിച്ചു നിൽക്കുന്ന അംബിളി അമ്മാവനെ
കണ്ടൊപ്പോൾ അറിയാതെ പ്രണയിച്ചു.....
പക്ഷെ....
കുറച്ചു കഴിഞ്ഞു വന്ന സൂര്യൻ പ്രകാശത്താൽ
എന്റെ പ്രണയം നിഷ്ഫലമാക്കി...

ഞാൻ സൂര്യനെ പ്രണയിച്ചു.....
അതുവഴി വന്ന മേഘo എന്നിൽ മറയിട്ടു...
ഞാൻ മേഘത്തെ പ്രണയിച്ചു
ശക്തമായി വന്ന കാറ്റ്‌ പ്രണയിനിയെ
എന്നിൽ നിന്നകറ്റി.....
കാറ്റും....
മഴയും.....
ഇടിയും....
മിന്നലും.....
എല്ലാം മാറി മാറി വന്നും പോയിയും കൊണ്ടിരുന്നു...
അവസാനം ഞാൻ മാതാ-പിതാക്കളെ പ്രണയിച്ചു....
അവരെ തിരികെ വിളിച്ചു ദൈവം
വീണ്ടും പരാജിതനാക്കി....
പക്ഷേ ....
മാതാക്കളെ സധനതിലാക്കിയ മക്കളെ കാണുമ്പോ....
അവൻ എന്നെ മാത്രമല്ല പരാജിതനാകിയതന്നോർത്തു....
സന്തോശവാനാണ്......

ഫസൽ വഴിപ്പാറ
9539762388

PAST

Past is past
With a lot of lost
I'm in there with a bundle of dreams....
   How can I fly with broken wings....                
The time has betrothed me in the form of a test
What can I do with the pen without ink
I cried a lot
God will give you another chance ...
I'm not asking for a change ..
Made a big change in me
Today I'm alone
You will be alone for me
So l realized .......
The time has not cheated me..!
God has not given me up....!
              
FASAL vazhippara (past)
9539762388

സൗഹൃദം


ഒരുപാട് കാരണങ്ങൾ അന്വഷിച്ചു....
പക്ഷെ ......
അകലുമ്പോൾ കാരയാതിരിക്കാനും... ഓർമകളിൽ നിന്ന് മായ്ച്ചു കളയാനും...
ഒരുപാട് ശ്രമിച്ചിട്ടും
കണ്ണുനീർ തുള്ളികൾ അതിന് സമ്മതിക്കുന്നില്ല....
       ഒരുപാട് പറയാനുണ്ട്
മനസ്സിന്റെ മോഹങ്ങൾ
കണ്ണീരിന്റെ  കഥകൾ
അന്ന് അതൊക്കെ നീ ചിരിയിലൂടെ മായ്ചുകളഞ്ഞു...
ഇന്ന് ഞാൻ മാത്രമായി...!
അല്ല ...
ആള്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടു....
കാലത്തിന്റെ കുത്തൊഴുക്കിൽ 
വിധിയുടെ കളിപ്പാട്ടമായി...

ഫസൽ വഴിപ്പാറ
9539762388

കൂടിക്കാഴ്ച

കൂടിക്കാഴ്ച


അവസാന മെന്നുറപ്പിച്ച ആ യാത്രയിൽ ഉറക്കക്ഷീണവും തലവേദനയും എല്ലാം പമ്പ കടക്കുകയായിരുന്നു.

 രണ്ട് മാസം പോലും രണ്ടു വർഷത്തിന്റെ ദൈർഗ്യം നൽകിയ      സ്നേഹബന്ധം, നൽകിയ സുന്ദരമായ നിമിഷങ്ങൾ വീണ്ടും വീണ്ടും ഓർക്കുംബോയുള്ള സമയങ്ങളിൽ അടക്കാനാവാത്ത കണ്ണുനീരിന്റെ തടയണയിടാൻ ശ്രമിച്ചു.പറഞ്ഞൊപ്പിച്ചു. ഞാൻ പോവ്വാ.....
ഇനിയും കാണാം ...

Black hands


                           9539762388

Friday, February 1, 2019

രക്ഷ

ചിറകടിച്ചു ഉയരത്തിലൂടെ പറക്കുന്ന കിളിയോട് ചോദിച്ചു:
നീയെന്താ ഇത്ര വെപ്രാളത്തിൽ ജീവനുംകൊണ്ടോടുന്നപോലെ പറക്കുന്നെ.....?
എവിടെയെങ്കിലും ഒന്ന് വിശ്രമിച്ചൂടെ....!
ഹേയ് ....പറ്റില്ല .....
അതെന്തേ......?
ഭൂമി മൊത്തം പ്രശ്നങ്ങളാ....
ജാതിയും മതവും....സമത്വവും.....
ഞാനില്ല......
ഞാൻ രക്ഷപ്പെടട്ടെ....
Fasal vazhippara
9539762388

Saturday, January 5, 2019

ഒളിച്ചോട്ടം


                       
ഫോൺ വിളികൾ പതിയെ പതിയെ  സൗഹൃദതിന് നൽകിയ ഉറപ്പൊടെ  ജീവിതം വലിയ നിലയിൽ തന്നെ മെച്ചപെടുത്താൻ
ഒരുപാട് വേദനകൾ സഹിച്ച വീട്ട്കാരെ അറിയാതെ അവർ ജീവിക്കാൻ തീരുമാനിച്ചു യാത്രക്കൊരുങ്ങി.....

Monday, December 3, 2018

തറവാട്

       
വൃക്ഷത്തിനുചിപോൽ
ഉയർന്നു പൊങ്ങിയ നിൻ
മൂർധാവിൽ
ചിലന്തിക്കു കാര്യമെന്തേ...
പണ്ടച്ചനിരുന്നുള്ള
ചാരുകസാരയും
ചുവറിന്റ് യഗ്രവും
ചിതലരിച്ചു നടപ്പതെന്തേ....
അച്ഛന്റെ സ്വത്തിന്റെ
പാതിയും കൊണ്ടന്നു
പോയവരാരും
പടിവാതിലിനിപ്പുറം
കടക്കാത്തതെന്തേ
അച്ഛന്റെയൂണിന്
കാകനു മുബെ
കളം വിട്ടതെന്തേ
പോറ്റി വളർത്തി
പോത്തുപോലാക്കിയ
അമ്മതൻകണ്ണും പറിച്ചതെന്തേ
വൃദ്ധ സദനത്തിൻ
ഭിത്തികൾക്കുള്ളിൽ
ബന്ധിച്ച കാഴ്ചക്ക്
കാര്യമെന്തേ.....

ഡിസേബിൾ

ട്രെയൻ വന്നപ്പോഴും അവൻ വി ളിച്ചു പറഞ്ഞു ഡിസേബിൾ ഉണ്ടാകും ആ നോക്കാം ഡിസേബിളല്ലെ അതും പറഞ്ഞ് നട്ടം തിരിഞ എന്നെ പിന്നിൽ നിന്നും തട്ടിയ കൈകളോടെ ഒരുത്തി പറഞ്ഞു ഡിസേബിൾ ഞാൻ കാട്ടിത്തരാം .....
അൽപ്പം ച്ചമ്മലോടെ അവൾ തിരിച്ച് പോയത് ഞാൻ പറഞ്ഞത് കേട്ടാണ്.
അല്ല ഈ കക്കൂസ് തുറക്കാത്തത് കൊണ്ടാണ് .....

Sunday, December 2, 2018

തിരിവ്


തിരിവ്

കാറിൽ തനിചുള്ള യാത്രക്കിടെ അടുത്തുള്ള
മൈതാനിയിൽ മൈതാനിയിൽ കുട്ടികളുടെ കളിക്കിടെ നിലത്തു വീണു നെറ്റി പൊട്ടിയ മോനെ എടുത്തു സ്വാന്ത്വനിപ്പിക്കുന്ന ഉമ്മ. തട്ടം കീറി നെറ്റി കെട്ടി എടുത്തു ഓടുന്നത് കണ്ട അയാൾ തന്റെ നെറ്റിയിൽ തടവി തിരിച്ചു .... വ്ർദ്ധസധനത്തിന് മുന്നിലെത്തിയ അയാൾ ... വണ്ടി നിർത്തി... ചിരിക്കുന്ന മുഖവുമായി യാത്ര യാക്കിയ ഉമ്മയെ കൂട്ടി....
Black handsShort story


                      തിരക്ക്
ചാടി കയറി വന്നപ്പോൾ വാതിലിൽ നിന്നിരുന്നു ആളുടെ മേലെ തട്ടിയത്തിന് സോറിയും പറഞ്ഞു തിരിഞ്ഞു സീറ്റ്തിരഞ്ഞു നടന്നുപ്പോയേക്കും ആരുടെയോ കാലുതട്ടി വീണ്ടും....
നേടുവന്ന കൈകളിൽ പിടിച്ചു എഴുന്നേൽക്കാൻ നോക്കിയപ്പോൾ സുന്ദരമായ ആ മുഖം അത്രയും ശക്തി തന്നില്ല...നീട്ടിയ ആ കയ്കൾക്ക് നന്ദിപറഞ്ഞു എണീറ്റപ്പോൾ അവൾ തന്നെ പറഞ്ഞു ഇവിടെ ഇരുന്നോ...
സുന്ദര മുഹൂർത്തത്തിൽ അവിടെ തന്നെ ഇരുന്നു..അവളുടെ മുഖം എങ്ങിനെയോ കണ്ടപ്പോൾ അവൾ പറഞ്ഞു സോറി ട്ടോ...
കുഴപ്പമില്ലെന്നും പറഞ്ഞു ചമ്മലോടെ പുറത്തും നോക്കി യിരുന്നപ്പോൾ അവളുടെ പേരു അവൾ പറഞ്ഞു റീജ..
ഞാൻ സിനാൻ...
എവിടേക്കെന്നുള്ള ചോദ്യത്തിന് കാത്തിരുന്ന പോല അവൾ പറഞ്ഞു ഞാൻ തിരുവനന്ത പുറത്തേക്ക് ആണ്..
ഞാനും എന്ന് പറഞ്ഞു..
ശീതള കാറ്റിന്റെ കൂട്ടിൽ എന്റെ കണ്ണുകൾ അടഞ്ഞു ...ഞാൻ പതിയെ ഉറങ്ങി...
ആരുടെയോ തട്ടിയുള്ള വിളിയിൽ എണീറ്റു നോയ്ക്കുമ്പോൾ എന്റെ മാറിൽ തലയും വെച്ച് അവളും കിടക്കുന്നുണ്ടായിരുന്നു
റീജ നമ്മൾ എത്തി...അവൾ പതിയെ ചമ്മലോടെ എണീറ്റു ..ഇറങ്ങി നടന്നു നീങ്ങുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ബുദ്ധിമുട്ടായോ...ഏയ് ഇല്ല.. ഇതാ എന്റെ ഒരു സമ്മാനമെന്നും പറഞ്ഞു ഒരു പേപ്പർ തന്നു അവൾ പോയി.. അത് തുറന്ന നേരം ആത്മാവ് പറന്നു ഒരു പാട് സ്വപ്നങ്ങളൊടെ...
വീണ്ടും വായിച്ചു...
റീജ
നമ്പർ 98........
Fb......
എനിക്കിഷ്ട്ടായിട്ടോ....
ആവരികൾ അവൻ വായിച്ചു ഒന്നല്ല ആയിരം തവണ....ഭ്രാന്തൻ

ഗെയ്റ്റ് തുറന്നുതന്നപ്പോൾ സെക്യൂരിറ്റിയായി...... അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി വഴികാട്ടിയായി....... കാര്യങ്ങൾ അന്വേഷിക്കാൻ സുഹൃത്തായി...